Connect with us

Screenima

latest news

റമ്പാനിൽ മോഹൻലാലിന്റെ മകളായി കല്യാണി; ബിന്ദു പണിക്കരുടെ മകൾ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയിലെ വമ്പൻ അനൗൻസ്മെന്റായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മോഹൻലാലും ജോഷിയും ഒന്നിക്കുന്ന റമ്പാൻ സിനിമയുടെ തിരക്കഥ എഴുതുന്നത് ചെമ്പൻ വിനോദാണ്. കാസറ്റിംഗിലും അണിയറയിലും വമ്പൻ നിര അണി നിരക്കുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു താരപുത്രികൂടി പ്രവേശനം നടത്തുകയാണ്. ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി നായരാണ് ചിത്രത്തിൽ മോഹൻലാലിന്റെ മകളുടെ വേഷത്തിലെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ റീൽസിലൂടെയും മറ്റും ശ്രദ്ധേയായ കല്യാണിയുടെ കരിയർ തന്നെ മാറ്റിമറിക്കാൻ പോകുന്ന കഥാപാത്രമാകും റമ്പാനിലേതെന്നാണ് റിപ്പോർട്ട്.

ചെമ്പൻ വിനോദ് തന്നെയാണ് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയതും. കഥാപാത്രത്തെക്കുറിച്ച് ചെമ്പൻ വിനോദ് തന്നെ വിശദീകരിക്കുകയും ചെയ്തു. ‘‘എല്ലാ വിധി തരികിടകളുമായി ചെറുപ്പത്തിൽ ജീവിച്ച്, വളർന്നപ്പോൾ നന്നായ ഒരാളാണ് റമ്പാനെന്ന് തൽക്കാലം കരുതാം. റമ്പാൻ എന്നു പറയുന്ന കഥാപാത്രത്തിനെപ്പോലെ തന്നെ കയ്യിലിരിപ്പുള്ള ഒരു മകളുണ്ട് സിനിമയിൽ. മകളുടെയും അപ്പന്റെയും കഥയാണ് റമ്പാൻ.” ചെമ്പൻ വിനോദ് പറഞ്ഞു. 

തനിക്ക് ഇത്തരത്തിലൊരു അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് കല്യാണി പറയുന്നത്. “സ്പ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇത്ര വലിയൊരു പ്ലാറ്റ്ഫോം തന്നതിന് എല്ലാവർക്കും നന്ദി. ഒരു മിനിറ്റെങ്കിലും മോഹൻലാലിന്റെ മകളായി അഭിനയിക്കുക, എന്നത് സ്വപ്നമാണ്. ആത്മവിശ്വാസമുണ്ട്, എല്ലാം നന്നായി വരുമെന്ന് വിശ്വസിക്കുന്നു. ലാലേട്ടനൊപ്പം ഒരു സജഷൻ ഷോട്ട് കിട്ടുക എന്നത് തന്നെ എല്ലാവരുടയും സ്വപ്നമാണ്.’ കല്യാണി മനസ് തുറന്നു. 

Continue Reading
To Top