ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കല്യാണി പ്രിയദര്ശന്.
സംവിധായകന് പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി.
ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
മലയാളി ആണെങ്കിലും ജനിച്ചതും വളര്‍ന്നതും പഠിച്ചതും തമിഴ്നാട്ടിലും അമേരിക്കയിലുമായതുകൊണ്ട് മലയാളം അത്രത്തോളം കല്യാണി വഴങ്ങില്ല.
വരനെ ആവശ്യമുണ്ട് സിനിമ ചെയ്യാന്‍ കരാറായശേഷമാണ് താരം മലയാളം പഠിച്ച് തുടങ്ങിയത്.
മലയാളത്തില്‍ തനിക്ക് പലതിന്റേയും അര്‍ത്ഥം അറിയില്ലെന്നും താരം പറയുന്നു.
or visit us at