മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങിയ നാളുകള്‍ ഉണ്ടായിരുന്നു, മാനസിക നില മാറി: അമല പോള്‍
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍.
തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്ക്രീന്‍ സ്പെയ്സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്.
ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ തന്റെ അഭിനയത്തെ സ്വാധീനിച്ചതിനെക്കുറിച്ച് അമല പോള്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
രഞ്ജിഷ് ഹി സഹി എന്ന സീരീസില്‍ അതില്‍ ഞാന്‍ ചെയ്ത കഥാപാത്രം മെന്റലി അണ്സ്റ്റേബിള് ആണ്.
ആ സമയത്ത് എനിക്കാ പ്രൊജക്ടില്ലെങ്കില് എന്റെ മാനസിക നില എങ്ങനെയായിരിക്കുമെന്ന് അറിയില്ല.
മൂന്ന് നാല് മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. രാവിലെ അഞ്ച് മണിക്ക് എഴുന്നേല്ക്കും.
ജിമ്മില്‍ പോകും. മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങിയിട്ടും എങ്ങനെയിത് സാധിക്കുന്നു എന്നാണ് ഞാന്‍ ആലോചിച്ചത് എന്നും താരം പറയുന്നു.
or visit us at