ദിശ പട്ടാനിയുടെ ഗ്ലാമറസ് ഫൊട്ടോഷൂട്ട് വൈറലാകുന്നു; വീഡിയോ

ബോളിവുഡിലെ യുവ നായിക നടിമാരിൽ മുൻനിരയിൽ തന്നെയുള്ള താരസുന്ദരിയാണ് ദിശ പട്ടാനി.

അസാധരണ അഭിനയ മികവും ചടുലമായ നൃത്ത ചുവടുകളും ദിശയ്ക്ക് ഇൻഡസ്ട്രിയിൽ സ്വന്തമായൊരു ഇടവും നൽകി.

Snapinsta.app_video_394244039_859520092470424_2728922061337213980_n

Snapinsta.app_video_394244039_859520092470424_2728922061337213980_n

ബിഗ് സ്ക്രീനിലേത് എന്ന പോലെ സമൂഹ മാധ്യമങ്ങളിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് ദിശ.

വ്യത്യാസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും താരത്തിന്റെ വാളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

അത്തരത്തിൽ ദിശ പട്ടാനി അവസാനം പങ്കുവെച്ച ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അതീവ ഗ്ലാമറസായാണ് താരം ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്.

ഹിന്ദിയിലാണ് സജീവമെങ്കിലും ഈ ഉത്തർ പ്രദേശുകാരി തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത് തെലുങ്കിലാണ്.

2015ൽ പുറത്തിറങ്ങിയ ലോഫറാണ് ആദ്യ ചിത്രം.

2016ൽ പുറത്തിറങ്ങിയ ധോണിയുടെ ബയോപിക്കിൽ പ്രിയങ്ക ഛാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിശയായിരുന്നു.

ബാഗി 2, ഭാരത്, മലങ്ക് തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ.

എക് വില്ലൻ റിട്ടേൺസ് ഉൾപ്പടെയുള്ള സൂപ്പർ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

screenima.com

or visit us at

Like & Share