Connect with us

Screenima

Nithyamenon. 6

latest news

പ്രണയം ഉണ്ടെന്ന് അറിഞ്ഞാൽ അവർ ഏറെ സന്തോഷിക്കും; നിത്യ മേനോൻ

തെന്നിന്ത്യൻ സിനിമയിൽ പകരം വയ്ക്കാൻ പറ്റാത്ത നായികയാണ് നിത്യ മേനോൻ. വ്യത്യസ്ഥമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയ മികവുകൊണ്ടും സിനിമ ഇൻഡസ്ട്രിയൽ തന്റേതായ ഒരിടം ഉറപ്പിക്കുവാൻ നിത്യക്ക് കഴിഞ്ഞു. തമിഴ്, തെലുങ്ക്, കണ്ണട, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങൾ ചെയ്ത തരത്തിന് വലിയ ആരാധക പിന്തുണ തന്നെയുണ്ട്.

ആകാശ ഗോപുരം എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യ സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ഭാഷകളിൽ നിന്ന് മികച്ച കഥാപാത്രങ്ങൾ കൊച്ചുനിത്യയെ തേടി എത്തി. 33 മൂന്ന് വയസ്സുള്ള താരം ഇന്ന് തെന്നിന്ത്യ അടക്കിവാഴാൻ മൂല്യമുള്ള നാടിയാണ്.


ഇപ്പോഴും അവിവാഹിതയായി കഴിയുന്ന നിത്യക്കെതിരെ അനേകം ഗോസിപ്പുകളാണ് പ്രചരിക്കുന്നത്. ഇൻഡസ്ട്രിയിലെ ചില പ്രമുഖ നടന്മാരുമായി നിത്യയുടെ പേര് ചേർത്ത് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെപ്പറ്റി പ്രതികരിക്കുകയാണ് താരം.

“മാതാപിതാക്കൾ തന്നെ വിവാഹത്തിന് നിർബന്ധിക്കാറില്ല. അവർ എനിക്ക് പഠിപ്പിച്ചുതന്ന ഒരു കാര്യം സ്വാതന്ത്ര്യത്തോടെ ജീവിക്കുക്ക എന്നതാണ്. സ്വാതന്ത്ര്യം ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ആരെങ്കിലുമായി എനിക്ക് പ്രണയം ഉണ്ടെന്ന് അറിഞ്ഞാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്റെ അച്ഛനും അമ്മയുമാണ്” നിത്യ പറഞ്ഞു.

Continue Reading
To Top