നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണ്? എന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകും: സ്വാസിക

താനുമായി ബന്ധപ്പെട്ട് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി സ്വാസിക

ഗോസിപ്പ് കോളങ്ങളില്‍ തന്റെ പേരുമായി ചേര്‍ത്തുവെച്ച് വരുന്ന പല വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വച്ചുള്ളതാണെന്ന് താരം പറഞ്ഞു.

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് സ്വാസിക മനസു തുറന്നത്. 

വീട്ടില്‍ വിവാഹം ആലോചിക്കുന്നുണ്ട്. എന്റെ അച്ഛന്‍ ബഹ്റൈനിലാണ്

അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ എന്റെ വിവാഹം ഉണ്ടാകും എന്ന് ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു

 മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ കൊടുത്തിട്ടുണ്ട്. ഒരു വിവാഹാലോചന വന്നിരുന്നു. പക്ഷേ കോവിഡ് സമയമായതിനാല്‍ അച്ഛന് എത്താനായില്ല. 

വേറെയും ചില കാരണങ്ങളാല്‍ ആ വിവാഹം വേണ്ട എന്നുവച്ചു. ഇക്കാര്യം ചില സമൂഹമാധ്യമ പേജുകള്‍ പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിച്ചു.

ഞാന്‍ ഏതെങ്കിലും സഹപ്രവര്‍ത്തകരുടെ ഒപ്പമുള്ള ഫോട്ടോയോ വിഡിയോയോ പങ്കുവച്ചാല്‍ ഗോസിപ്പുമായി ആളുകള്‍ വരും.

മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

screenima.com

or visit us at

Like & Share