latest news
വീണ്ടും മുത്തശ്ശിയായി പാചകറാണി ലക്ഷ്മി നായര്‍
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ പാചക വിദഗ്ദ്ധയും ടെലിവിഷന്‍ അവതാരകയുമായി ലക്ഷ്മി നായര്‍. കൈരളി ടി.വി.യിലെ ‘മാജിക് ഓവന്‍’, ‘ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ’ എന്നീ പരിപാടികള്‍ അവതരിപ്പിച്ചാണ് ലക്ഷ്മി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.
രണ്ട് മക്കളാണ് ലക്ഷ്മിക്ക്. പാര്‍വതിയും വിഷ്ണുവും. പാര്‍വതി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പുറത്താണ്. മക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ മകന്‍ വിഷ്ണുവിന് കുഞ്ഞ് ജനിച്ചിരിക്കുകയാണ്. വീണ്ടും മുത്തശ്ശിയായതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി. മരുമകള്‍ അനുരാധയുടെ വളകാപ്പ് വീഡിയോയും ലക്ഷ്മി നായര്‍ പങ്കുവെച്ചിരുന്നു.
