latest news
മോശമായ പെരുമാറ്റമുണ്ടായാൽ വിരല്‍ ചൂണ്ടും; തുറന്നടിച്ച് നിത്യ മേനോന്‍
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയതിന് പിന്നാലെ നിരവധി ഗോസിപ്പുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഇതിനെതിരെ നിത്യ തന്നെ രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായി.
അടുത്തിടെയും നിത്യയുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ അപമര്യാദയായി പെരുമാറിയെന്ന് താരം പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് ഈ വാര്‍ത്ത വ്യാജമാണെന്ന് നിത്യ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
തന്നെ കുറിച്ച് വരുന്ന കിംവദന്തികളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന്ഒരിക്കലും തോന്നിയിട്ടില്ല. എന്നാല്‍ അത് അതിരുവിട്ട ഒന്നായത് കൊണ്ടാണ് താന്‍ നേരിട്ട് പ്രതികരിച്ചതെന്ന് നിത്യ വ്യക്തമാക്കി. ‘മോശം പെരുമാറ്റം ഉണ്ടാവുമ്പോള്‍, നിങ്ങള്‍ അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടണം. ആഘാതവും അനന്തരഫലങ്ങളും അവര്‍ അഭിമുഖീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ നിത്യ പറഞ്ഞു.
