latest news
ശാലിനിയ്ക്ക് മുൻപ് അജിത്തി്ന രണ്ട് പ്രണയങ്ങളുണ്ടായിരുന്നു, രണ്ടും നടിമാർ; വെളിപ്പെടുത്തൽ
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നായക നടനാണ് അജിത്. സൂപ്പർ സ്റ്റാറുകളും അഭിനയ കുലപതികളുമുണ്ടായിട്ടും അജിത്തിന്റെ പ്രേക്ഷകപ്രീതി എന്നും ഒരുപടി മുന്നിൽ തന്നെ നിന്നു. അതിന് ഒരു കോട്ടവും ഇക്കാലമത്രയും സംഭവിച്ചട്ടില്ലയെന്നതും ശ്രദ്ധേയമാണ്. വിവാദങ്ങളോടെന്നും കൃത്യമായ അകലം പാലിച്ചിരുന്നു താരം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പൂർണതയിൽ ചെയ്യുന്നതിൽ എന്നും അജിത് സംതൃപ്തി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെയാകാണം വ്യക്തി ജീവിതത്തിലും അതേ അച്ചടക്കം പാലിക്കാൻ അദ്ദേഹത്തിന് സാധിച്ചത്. ഇതിന് പങ്കാളി ശാലിനിയുടെ പിന്തുണയും വലുതാണ്.
തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആഘോഷമാക്കിയ പ്രണയ ജോഡികളിലൊന്നാണ് അജിത് – ശാലിനി ദമ്പതികളുടേത്. തമിഴിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിക്കുന്നതിനിടയിലാണ് ശാലിനി അജിത്തുമായി പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. 2000ലാണ് ശാലിനിയെ അജിത്ത് വിവാഹം ചെയ്തത്. അമർക്കളം എന്ന സിനിമയാണ് ഇരുവരുടെയും പ്രണയ മോഹങ്ങൾ മൊട്ടിടാൻ കാരണവും.
അതേസമയം ശാലിനിയുമായി പ്രണയത്തിലാകുന്നതിന് മുൻപ് അജിത്തിന് രണ്ട് പ്രണയങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നടി ഹീര രാജഗോപാലുമായി അജിത്ത് പ്രണയത്തിലായിരുന്നു. ഇത് അക്കാലത്ത് തന്നെ പല ചർച്ചകൾക്കും കാരണമായിരുന്നു. എന്നാൽ ആ പ്രണയ ജീവിതം വിവാഹത്തിലേക്ക് എത്തുന്നതിന് മുൻപെ അവസാനിച്ചു. ഇപ്പോഴിത് ശാലിനിക്കും ഹീരയ്ക്കുമിടയിൽ അജിത്തിന് ഒരു പ്രണയം കൂടിയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ നിരൂപകൻ ബയിൽവാൻ രംഗനാഥൻ. ‘ഹീരയുമായുള്ള പ്രണയ ബന്ധം തകർന്നതിന് ശേഷം അജിത്ത് മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു.’
‘1996ൽ പുറത്തിറങ്ങിയ വന്മതി എന്ന ചിത്രത്തിലെ നായിക സ്വാതിയായിരുന്നു അജിത്ത് സ്നേഹിച്ചിരുന്ന പെൺകുട്ടി. ഒരു ഘട്ടത്തിൽ സ്വാതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി അജിത്ത് സ്വാതിയുടെ കുടുംബത്തെ സമീപിച്ചു. പക്ഷെ നടിയുടെ കുടുംബത്തിന് ആ ബന്ധത്തോട് യോജിക്കാൻ കഴിയാതെ പോയതോടെ അജിത്ത് ആ പ്രണയം ഉപേക്ഷിക്കുകയായിരുന്നു.’ അദ്ദേഹം പറഞ്ഞു. അതേസമയം ഹീരയുമായി വളരെ അടുത്ത ബന്ധമാണ് അജിത്തിനുണ്ടായിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.