Gossips
സിബിഐ അഞ്ചാം ഭാഗത്തിന്റെ കഥയും ട്വിസ്റ്റും അറിയുക മമ്മൂട്ടിക്ക് മാത്രം ! മറ്റ് അഭിനേതാക്കള്‍ക്ക് പോലും അറിയില്ല
സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടി ഇന്നലെയാണ് സിനിമയുടെ സെറ്റില്‍ എത്തിയത്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. മുന്‍പ് ഇറങ്ങിയ നാല് ഭാഗങ്ങളും പോലെ പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥയായിരിക്കും സിബിഐ അഞ്ചാം ഭാഗത്തിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സിബിഐ അഞ്ചാം പാര്‍ട്ടിന്റെ കഥയും ട്വിസ്റ്റുകളും സിനിമയില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് പോലും അറിയില്ലെന്നാണ് റിപ്പോര്‍ട്ട്. കഥയും ട്വിസ്റ്റുകളും തിരക്കഥാകൃത്തും സംവിധായകനും പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയോട് മാത്രമാണ്. അതീവ രഹസ്യമായാണ് ഷൂട്ടിങ് നടക്കുന്നത് തന്നെ. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന വളരെ ചുരുക്കം ചിലരോട് മാത്രമേ സിനിമയുടെ കഥ വെളിപ്പെടുത്തിയിട്ടുള്ളൂ എന്നാണ് വിവരം.

Mammootty
1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്.
ആദ്യ ഭാഗങ്ങളില്‍ അഭിനയിച്ച മുകേഷ് അഞ്ചാം ഭാഗത്തിലും മമ്മൂട്ടിക്കൊപ്പമുണ്ടെന്നാണ് വിവരം. ആശാ ശരത്ത്, രമേഷ് പിഷാരടി, സായ്കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച സിനിമ. നന്‍പകല്‍ നേത്ത് മയക്കത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കൊച്ചിയിലെത്തിയത്.
