Connect with us

Screenima

latest news

ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ ഹൻസിക

തെന്നിന്ത്യൻ താരസുന്ദരിമാരിൽ ഒരാളാണ് ഹൻസിക മോട്ട്വാനി. തമിഴ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ പ്രേമികൾക്ക് സുപരിചിതയായ താരം തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ നിരവധി ചെയ്തിട്ടുണ്ട്. സിനിമ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും സജീവമായ ഹൻസിക ആരാധകരുമായി അത്തരത്തിൽ സമയം ചെലവഴിക്കുന്ന ഒരാളാണ്.

ഹിന്ദിയിലാണ് താരത്തിന്റെ അരങ്ങേറ്റം. ഷക ലക്ക ബൂം ബൂം എന്ന ടെലി സീരിയലിലൂടെ മിനിസ്ക്രീനിലേക്കും ഹവ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്കും താരമെത്തി. തുടക്കത്തി ഹിന്ദി, തെലുങ്കു ഭാഷകളിൽ ബാലതാരമായി ഹൻസിക ദേശമുദ്രു എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രധാന വേഷങ്ങളിൽ തുടക്കം കുറിച്ചു.

ധനൂഷ് ചിത്രം മാപ്പിളയാണ് തമിഴിൽ ഹൻസികയ്ക്ക് ബ്രേക്ക് നൽകുന്നത്. എങ്കെയും കാഥലിലെ പ്രകടനവും പ്രശംസ നേടി. അടുത്ത ചിത്രം ദളപതി വിജയ്ക്കൊപ്പമായിരുന്നു, വേലായുധം. സൂര്യ, കാർത്തി എന്നിവരുടെയും നായികയായ അഭിനയിച്ച ഹൻസിക അതോടെ തെന്നിന്ത്യയിലെ പ്രധാന പുതുമുഖ അഭിനേത്രികളിൽ ഒരാളായി മാറുകയായിരുന്നു.

1991 ഓഗസ്റ്റ് 9ന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് താരത്തിന്റെ ജനനം. ഹൻസികയുടെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നിർധരരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അർബുദ രോഗികളായ സ്ത്രീകളുടെ ചികിത്സയ്ക്കും താരം സാമ്പത്തിക സഹായം നൽകി വരുന്നു. 

ബുദ്ധിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് ഹൻസിക തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 2014ൽ ഫോബ്സ് പട്ടിക പ്രസിദ്ധീകരിച്ച സെലിബ്രിറ്റികളുടെ പട്ടികയിൽ ആദ്യ 250ൽ ഹൻസികയും ഉൾപ്പെട്ടിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top