വീണ്ടും ഹോട്ട് ഫൊട്ടോഷൂട്ടുമായി നന്ദന വർമ
ഗപ്പി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസിൽ ഇടംപിടിച്ച ബാലതാരമാണ് നന്ദന വർമ.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ നന്ദനയുടെ ഫൊട്ടൊസിനെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.
അത്തരത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ആക്ട്രസ് കഫെ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് പുതിയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്പിരിറ്റ് എന്ന മേഹൻലാൽ ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് നന്ദന മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.
അയാളും ഞാനും തമ്മിൽ, 1983, റിങ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി മുതലായ ചിത്രങ്ങളിലും നന്ദന പ്രത്യക്ഷപ്പെട്ടു.
ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്.
സൺഡേ ഹോളിഡേ, ആകാശ മിഠായി, അഞ്ചാം പാതിര, വാങ്ക് എന്നീ പഠങ്ങളും അതിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
കഴിഞ്ഞ വർഷം റിലീസ് ആയ ഭ്രമം ആണ് നന്ദന അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം.
1999 ജൂലൈ 14നാണ് കൊച്ചി സ്വദേശിനിയായ നന്ദന വർമയുടെ ജനനം.
അഭിനയത്തിന് പുറമെ ഫാഷൻ മോഡലിംഗ് രംഗത്തും സജീവമാണ് താരം.
അത്തരം ഫൊട്ടൊഷൂട്ടുകളുടെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്.
or visit us at