latest news
ബ്ലാക്കിൽ ബോൾഡായി റായി ലക്ഷ്മി; ചിത്രങ്ങൾ കാണാം
ആരാധകര്‍ക്കായി ഗൗണില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
ഗ്ലാമറസ് റോളുകളിലൂടെയും നാടന്‍ വേഷങ്ങളിലും തിളങ്ങിയ താരമാണ് റായി ലക്ഷ്മി. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും എല്ലാം നല്ല വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്.
വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഇൻഡസ്ട്രികൾക്ക് പുറമെ ബോളിവുഡിലും തന്റെ സാനിധ്യം അറിയിച്ച ലക്ഷ്മി റായ് ഒരു മികച്ച നർത്തകി കൂടിയാണ്.
2005ൽ തമിഴ് ചിത്രം കർക്ക കാസാദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായിയുടെ സിനിമ അരങ്ങേറ്റം. എന്നാൽ 2011 മുതലാണ് താരത്തിന്റെ പല സിനിമകളും ഏറെ ശ്രദ്ധ നേടുന്നത്.
റോക്ക് ആൻഡ് റോൾ എന്ന മോഹൻലാൽ ചിത്രമാണ് ലക്ഷ്മി റായിയുടെ മലയാളത്തിലെ ആദ്യ ചിത്രം. അണ്ണൻ തമ്പി, ചട്ടമ്പി നാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായും താരമെത്തി.