Connect with us

Screenima

Jyothika and Mammootty

latest news

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതല്‍’ ഒടിടി തന്നെ; റിലീസ് ഓണത്തിന്

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ജിയോ സിനിമാസിലാകും കാതല്‍ എത്തുക. ഓണത്തിന് റിലീസ് ചെയ്യാനാണ് തീരുമാനം.

ഇതുവരെയുള്ള ജിയോ ബേബി ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കാതല്‍ എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ജ്യോതിക കാതല്‍ സിനിമയുടെ ഭാഗമായിരിക്കുന്നത്.

Kaathal
Kaathal

മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമേ കാതലില്‍ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, ആദര്‍ശ് സുകുമാരന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

Continue Reading
To Top