മലയിടുക്കിലൂടെ സാഹസികമായി കയറുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ച് നടന്‍ പ്രണവ് മോഹന്‍ലാല്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. പഴയൊരു വീഡിയോയാണിത്.
2017ലെ തായ്ലാന്‍ഡ് യാത്രയ്ക്കിടെ ടോണ്‍സായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിനെ വിഡിയോയില്‍ കാണാനാകും
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ്
തന്റെ പുതിയ ചിത്രമായ ഹൃദയം തിയറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ ഹിമാചല്‍ പ്രദേശിലേക്കാണ് താരം യാത്ര പോയത്. ഇതിന്റെ ചിത്രങ്ങളും പ്രണവ് പങ്കുവെച്ചിരുന്നു.
പാറയിടുക്കുകളിലൂടെ സാഹസികമായി കയറുന്ന പ്രണവിനെ കണ്ട് മലയാളികളുടെ ടോം ക്രൂസ് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
or visit us at