ചിരിയഴകിൽ സംയുക്ത; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാ സംയുക്ത മേനോൻ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ.
കൈവച്ച കഥാപാത്രങ്ങളെല്ലാം ഒന്നിന് ഒന്ന് മെച്ചമാക്കി പ്രേക്ഷക പ്രശംസ നേടിയ താരം.
മോളിവുഡിലെ യുവ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങി മുന്നോട്ട് കുതിക്കുകയാണ് സംയുക്ത.
ഇതിനോടകം തന്നെ ഒരുപിടി മികച്ച പ്രകടനങ്ങളിലൂടെ ഇൻഡസ്ട്രിയിൽ സ്ഥാനമറിയിച്ചു കഴിഞ്ഞു സംയുക്ത.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സംയുക്ത ഏറ്റവും ഒടുവിൽ ഇൻസ്റ്റയിൽ പങ്കുവെച്ച സെൽഫികളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം തന്റെ സാനിധ്യമറിയിച്ചു കഴിഞ്ഞ താരം.
തെലുങ്കിലെ അരങ്ങേറ്റം ചിത്രം പവൻ കല്യാൺ നായകനായി എത്തുന്ന ഭീംല നായക് ആണ്.
അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ചിത്രമാണ് ഭീംല നായക്.
ധനുഷിന്റെ നായികയായി വാത്തിയിലൂടെ തമിഴിലും അരങ്ങേറ്റം.
ടൊവിനോയുടെ നായികയായി തീവണ്ടിയിലാണ് സംയുക്തിയുടെ അരങ്ങേറ്റം.
വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
or visit us at