71-ാം വയസ്സിലും വര്‍ധിത വീര്യത്തില്‍ മമ്മൂട്ടി; അപാര സ്ക്രീന്‍പ്രസന്‍സ് കൊണ്ട് ഞെട്ടിച്ചു, മാസും ക്ലാസുമായി അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വം
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഉറപ്പായും തിയറ്ററുകളില്‍ കാണേണ്ട സിനിമാ അനുഭവമാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം
ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ മറ്റൊരു സ്റ്റൈലിഷ് സിനിമയാണ് മലയാളത്തില്‍ പിറന്നിരിക്കുന്നത്
ഊഹിക്കാവുന്ന കഥാപരിസരങ്ങളിലൂടെ സിനിമ നീങ്ങുമ്പോഴും പ്രേക്ഷകനെ അതിശയിപ്പിക്കുന്നത് അമല്‍ നീരദ് എന്ന ക്രാഫ്റ്റ്മാന്റെ അടുക്കും ചിട്ടയുമുള്ള സ്റ്റൈലിഷ് മേക്കിങ്ങാണ്.
ഫാമിലി ഡ്രാമയില്‍ നിന്ന് പക്കാ റിവഞ്ച് ഡ്രാമയിലേക്കുള്ള ട്രാക്ക് മാറ്റമാണ് ഭീഷ്മ പര്‍വ്വത്തെ തിയറ്ററുകളില്‍ മികച്ച സിനിമാ അനുഭവമാക്കുന്നത്
കൊച്ചിയിലെ അതിപുരാതനമായ അഞ്ഞൂറ്റി കുടുംബവും ആ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവുമുള്ള മൈക്കിളും സിനിമയുടെ ശ്രദ്ധാകേന്ദ്രമാകുന്നു.
അവര്‍ക്കിടയിലെ പടലപിണക്കങ്ങളും അതിന്റെ ഭൂതകാലത്തിലുള്ള പ്രതികാര കഥകളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം കൊണ്ട് സ്ക്രീന്‍ പകര്‍ത്തിയിരിക്കുകയാണ് അമല്‍ നീരദ്.
രണ്ടാം പകുതി പൂര്‍ണമായും റിവഞ്ച് ഡ്രാമയിലേക്ക് സിനിമ നീങ്ങുന്നു. സൗബിന് ഷാഹിറിന്റെ പ്രകടനമാണ് രണ്ടാം പകുതിയില്‍ എടുത്തുപറയേണ്ടത്
സുശിന്‍ ശ്യാമിന്റെ സംഗീതമാണ് സിനിമയുടെ നട്ടെല്ല്. സിനിമ എല്ലാ അര്‍ത്ഥത്തിലും ഒരു തിയറ്റര്‍ അനുഭവമാകുന്നത് സുശിന്റെ പശ്ചാത്തല സംഗീതത്തിന്റെ ക്വാളിറ്റി കൊണ്ട് കൂടിയാണ്.
or visit us at