ബാലതാരമായി എത്തി തെന്നിന്ത്യയാകെ ഇളക്കി മറിച്ച താരമാണ് അനിഖ സുരേന്ദ്രൻ.
ഇപ്പോഴിത നായകിയുടെ റോളിലും അരങ്ങേറ്റം ഗംഭീരമാക്കിയ താരത്തിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് വൈറലാകുന്നു.
ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ കിടിലൻ പോസുകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
തല അജിത്തിനൊപ്പം വരെ കട്ടയ്ക്ക് പിടിച്ചു നിന്ന താരത്തിന്റെ കുഞ്ഞു പ്രായത്തിലെ പ്രകടനങ്ങൾ സിനിമ പ്രേക്ഷകർ കയ്യടിയോടെയാണ് സ്വീകരിച്ചത്.
അഭിനയത്തോടൊപ്പം തന്നെ മോഡലിംഗിലും സജീവമാണ് താരം.
നിരവധി ബ്രാൻഡുകളുടെ മുഖമായ അനിഖ സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ്.
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അനിഖ നല്ലൊരു ഭക്ഷണ പ്രേമിക്കൂടിയാണ്.
മലപ്പുറം മഞ്ചേരിയാണ് സ്വദേശം
2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു ആണ് അരങ്ങേറ്റ ചിത്രം.
or visit us at