Connect with us

Screenima

latest news

തൊപ്പിയുടെ യുട്യൂബ് ചാനല്‍ പൂട്ടിക്കാന്‍ കേരള പൊലീസ്

കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കൂടുതല്‍ നടപടികളുമായി പൊലീസ്. തൊപ്പിയുടെ യൂട്യൂബ് ചാനല്‍ ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കും. കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കുട്ടികളെ വഴിതെറ്റിക്കുന്നതടക്കമുള്ള ഉള്ളടക്കങ്ങള്‍ തൊപ്പിയുടെ യൂട്യൂബ് ചാനലില്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം എറണാകുളത്തെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. അശ്ലീല പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. പിന്നീട് തൊപ്പിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ വളാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും തൊപ്പിക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നാണ് നിര്‍ദേശം.

നേരത്തെ തൊപ്പിയുടെ വീഡിയോയ്‌ക്കെതിരെ നിരവധി അധ്യാപകര്‍ അടക്കം രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള വീഡിയോകളും അവതരണവുമാണ് തൊപ്പിയുടേതെന്നാണ് വിമര്‍ശനം.

Continue Reading
To Top