latest news
2018 ഒ.ടി.ടി. റിലീസ് തിയതി ഇതാ..!
														Published on 
														
													
												മലയാളത്തിലെ ഇന്‍ഡസ്ട്രിയില്‍ ഹിറ്റായ 2018 ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക്. ജൂണ്‍ ഏഴിനാണ് ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുക. സോണി ലിവിലാണ് സിനിമ എത്തുക. സോണി ലിവ് വരിക്കാര്‍ക്ക് ചിത്രം കാണാന്‍ സാധിക്കും.
അതേസമയം തിയറ്ററുകളിലും ചിത്രം പ്രദര്‍ശനം തുടരുകയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് ഇതിനോടകം തന്നെ 2018 സ്വന്തമാക്കി കഴിഞ്ഞു. പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകളാണ് 2018 ഭേദിച്ചത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. ടൊവിനോ തോമസ്, ആസിഫ് അലി, ലാല്‍, നരെയ്ന്, കുഞ്ചാക്കോ ബോബന് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
											
																			
