Connect with us

Screenima

latest news

ബാലാമണിക്ക് തോന്നിയത് ഞാനും അനുഭവിച്ചിട്ടുണ്ട്: നവ്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ നന്ദനത്തിലെ ബാലാമണിക്ക് ഉണ്ടായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് എന്നാണ് നവ്യ പറയുന്നത്. ഒരിക്കല്‍ ഡാന്‍സ് പെര്‍ഫോമന്‍സിനിടയില്‍ ഗുരുവായൂരപ്പന്‍ തന്റെ അടുത്തേക്ക് വരുന്നതുപോലെ തോന്നി എന്നാണ് നവ്യ പറയുന്നത്.

Continue Reading
To Top