latest news
കളി കാര്യമാകുന്നു; ഡബിൾ എവിക്ഷന് പിന്നാലെ പുറത്തേക്കുള്ള വഴിയിൽ ഏഴ് പേർ
ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി മുന്നോട്ട് പോവുകയാണ്. മത്സരദിനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് ബിഗ് ബോസ് വീടിനുള്ളിലെ മത്സരാർത്ഥികളുടെ എണ്ണം കുറഞ്ഞു വരികയുമാണ്. അപ്രതീക്ഷിതമായ ഡബിൾ എവിക്ഷനായിരുന്നു കഴിഞ്ഞ ആഴ്ച പ്രേക്ഷകരും മത്സരാർത്ഥികളും സാക്ഷിയായത്. അതിന്റെ ആഘാദം അവസാനിക്കുന്നതിനി മുൻപ് തന്നെ അടുത്താഴ്ചയിലേക്കുള്ള നോമിനേഷൻ ലിസ്റ്റും എത്തിയിരിക്കുകയാണ്. ഏഴുപേരാണ് ഇക്കുറി പ്രേക്ഷക വിധി കാത്തിരിക്കുന്നത്.
പതിവുപോലെ ഇത്തവണയും ഏറെ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട് ഏഴുപേരാണ് അടുത്താഴ്ചത്തെ എലിമിനേഷനിലേക്ക് എത്തിയിരിക്കുന്നത്. ബിഗ്ബോസിന്റെ നിയമം തെറ്റിക്കുന്നതും, അന്യായമായി കളിക്കുന്നതായി തോന്നുന്നതുമായ ഇവിടെ തുടരാന്‍ പാടില്ലെന്ന് തോന്നുന്ന രണ്ടുപേരുടെ പേര് കണ്ഫഷന് റൂമില്‍ എത്തി പറയാനാണ് ബിഗ്ബോസ് മത്സരാര്‍ത്ഥികളോട് പറഞ്ഞത്. റെനീഷ, ശോഭ, ശ്രുതി, ഷിജു, സെറീന, ജുനൈസ്, ഒമര്‍ എന്നിവരാണ് ഈ ആഴ്ചയില്‍ പ്രേക്ഷക വോട്ട് തേടുന്നവര്‍.
നാല് പേർ ഇത്തവണ നോമിനേഷനിൽ നിന്ന് നേരിട്ട് ഒഴിവാക്കപ്പെട്ടു. അഖില്‍ മാരാര്‍, വിഷ്ണു, ക്യാപ്റ്റനായ മിഥുന് എന്നിവരെയും. പുതുതായി വീട്ടില്‍ എത്തിയ അനുവിനെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഗ്രൂപ്പുകളി, ടാര്‍ഗറ്റ്, നുണ പറച്ചില്, നിയമലംഘനം, ബിഗ്ബോസ് പ്രൊപ്പര്‍ട്ടി തകര്‍ക്കല്‍, അലസത തുടങ്ങിയ പല കാരണങ്ങളാണ് നോമിനേഷനിലേക്ക് പലരെയും നോമിനേറ്റ് ചെയ്യാൻ മറ്റ് മത്സരാർത്ഥികൾ പറഞ്ഞത്.