latest news
നിസ്കരിക്കാൻ മറന്നട്ടില്ല, സർട്ടിഫിക്കറ്റിൽ ഞാനിപ്പോഴും മുസ്ലിം: അനു സിത്താര
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനു സിത്താര. തനി മലയാളി തനിമയാണ് അനുവിനെ എന്നും മലയാളി മനസിൽ നിലനിർത്തുന്നത്. മലയാളികളെ സംബന്ധിച്ചടുത്തോളം ആഘോഷങ്ങളുടെ നാളുകളുമാണ് കടന്നുപോകുന്നത്. ഈസ്റ്ററും വിഷുവും ഇപ്പോഴിത ചെറിയ പെരുന്നാളും. വ്യക്തിപരമായി വിഷുവും പെരുന്നാളും വീട്ടിലെ വലിയ ആഘോഷം തന്നെയാണ്. അതിന് കാരണം രണ്ട് മതത്തിലും വിശ്വസിക്കുന്നവർ അനുവിന്റെ വീട്ടിലുണ്ടന്നത് തന്നെയാണ്. ഇതിനെക്കുറിച്ച് മുൻപ് താരം മനസ് തുറന്നത് പെരുന്നാൾ ദിനത്തിൽ വീണ്ടും ചർച്ചയാവുകയാണ്.
താന്‍ ഒരു പാതി മുസ്ലീം ആണെന്നാണ് അനു പറഞ്ഞത്. ഉപ്പ അബ്ദുള്‍ സലാം, അമ്മ രേണുക. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. ഇരു വീട്ടുകാരും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അനു ജനിച്ചതോടെ അതെല്ലാം മാറി. രണ്ട് വീട്ടുകാരും ഒരുമിച്ചു. പിന്നെ ആഘോഷങ്ങള്‍ എല്ലാം ഒന്നാണ്.
തന്റെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ എല്ലാം മതം മുസ്ലീം എന്ന് തന്നെയാണ് കൊടുത്തിരിയ്ക്കുന്നത് എന്നും അനു സിത്താര പറഞ്ഞിരുന്നു. നോമ്പുകാല ഓർമ്മകളെക്കുറിച്ചും അനു അന്ന് മനസ് തുറന്നിരുന്നു. നോമ്പുകാലത്ത് കൃത്യമായി വ്രതമെടുക്കാറുണ്ടെന്നും ഉപ്പയുടെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും താരം വ്യക്തിമാക്കിയതാണ്. മുസ്ലീം ആചാരങ്ങളും ഹിന്ദു ആചാരങ്ങളും പാലിക്കാറുണ്ട്.