Connect with us

Screenima

Mammootty-Dadasahib

latest news

മലയാളത്തിലെ മികച്ച അഞ്ച് ഇരട്ട വേഷങ്ങള്‍

മലയാള സിനിമയില്‍ പ്രേംനസീര്‍ മുതല്‍ ദിലീപ് വരെയുള്ള സൂപ്പര്‍താരങ്ങള്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, സൂപ്പര്‍ഹിറ്റായ അഞ്ച് ഇരട്ട വേഷ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ദാദാസാഹിബ്

മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ചിത്രം. ബാപ്പയും മകനുമായാണ് വിനയന്‍ സംവിധാനം ചെയ്ത ദാദാസാഹിബില്‍ മമ്മൂട്ടി അഭിനയിച്ചത്. അതില്‍ ദാദാസാഹിബ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടായിരത്തിലാണ് ചിത്രം പുറത്തിറങ്ങിയത്.

2. രാവണപ്രഭു

മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് രാവണപ്രഭു. ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു. അച്ഛനും മകനുമായാണ് മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തിയത്. മംഗലശ്ശേരി നീലകണ്ഠന്‍, മംഗലശ്ശേരി കാര്‍ത്തികേയന്‍ എന്നീ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

Mohanlal-Ravanaprabhu

Mohanlal-Ravanaprabhu

3. പാലേരിമാണിക്യം

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടി മൂന്ന് വേഷങ്ങള്‍ അവതരിപ്പിച്ചു. ഇതില്‍ മുരിക്കുംകുന്നത് അഹമ്മദ് ഹാജി എന്ന മമ്മൂട്ടിയുടെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

4. മായാമയൂരം

മോഹന്‍ലാല്‍ ഇരട്ട സഹോദര വേഷത്തിലെത്തിയ ചിത്രം. സിബി മലയില്‍ സംവിധാനം ചെയ്ത മായാമയൂരത്തില്‍ നരേന്ദ്രന്‍, കൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഈ രണ്ട് കഥാപാത്രങ്ങളും സിനിമയില്‍ ഒരിക്കല്‍ പോലും ഒരുമിച്ച് ഒരു സീനില്‍ എത്തിയിട്ടില്ല.

5. രണ്ടാം ഭാവം

സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം. ഇരട്ട സഹോദര വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചത്. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു രണ്ടും.

Continue Reading
To Top