ചിരിയഴകായി അനശ്വര

ആരാധകര്‍ക്കായി തന്റെ ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍.

ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഉദ്ദാഹരണം സുജാത എന്ന മഞ്ജു വാര്യര്‍ ചിത്രത്തിലൂടെയാണ് 2017ല്‍ മലയാളം സിനിമ രംഗത്തേക്കുള്ള അനശ്വരയുടെ ചുവട് വെയ്പ്പ്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടികൊടുക്കുകയും ചെയ്തിരുന്നു.

വാങ്ക്, സൂപ്പര്‍ ശരണ്യ, അവിയല്‍, മൈക്ക് തുടങ്ങി പിന്നീടിങ്ങോട്ട് അനശ്വര മലയാള സിനിമയില്‍ സജീവമായ കാലമായിരുന്നു.

റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

screenima.com

or visit us at

Like & Share