Connect with us

Screenima

latest news

സഞ്ജയ് ലീല ബെൻസാലിയോട് ‘നോ’ പറഞ്ഞ രശ്മിക; വിവാദങ്ങളും അത്യുന്നതങ്ങളിൽ

പാൻ ഇന്ത്യ ക്രഷ് എന്ന നിലയിൽ വളരെ വേഗം ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് രശ്മിക മന്ദാന. തെന്നിന്ത്യയിൽ ഏതൊരു പുതുമുഖവും സ്വപ്നം കാണുന്നതിനും എത്രയോ വോഗത്തിലായിരുന്നു രശ്മിക മന്ദാനയുടെ വളർച്ച. കന്നഡയിൽ നിന്നും തെലുങ്കിലേക്കും തമിഴിലേക്കും പിന്നീട് ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് താരത്തിന്റെ സിനിമ ജീവിതം. എന്നാൽ താരം വളരെ സെലക്ടീവാണെന്നതാണ് സിനിമ ലോകത്ത് നിന്നു വരുന്ന വിവരം. വളർച്ചയ്ക്കൊപ്പം തന്നെ വിവാദങ്ങളും എന്നും രശ്മികയെ പിന്തുടർന്നിരുന്നു. ഇത് ശരിവക്കുകയാണ് ഏറ്റവും പുതിയ വാർത്തകൾ. 

വിഖ്യാത സംവിധായകൻ സഞ്ജയ് ലീല ബെൻസാലി വരെ കാസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ താരം നോ പറഞ്ഞ് തിരിച്ച് അയച്ചുവെന്നാണ് റിപ്പോർട്ട്. ഒട്ടനവധി വമ്പൻ താരങ്ങളുടെ സിനിമകൾ വേണ്ടെന്ന് വെച്ചിട്ടുണ്ട് രശ്മികയെന്നാണ് റിപ്പോർട്ടുകൾ. ഷാഹിദ് കപൂറിന്റെ ജേഴ്‌സിയിൽ നായികയായി അഭിനയിക്കാൻ അണിയറപ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത് നടി രശ്മിക മന്ദാനയെയായിരുന്നു. എന്നാൽ ആ വേഷം ഇഷ്ടപ്പെടാതിരുന്ന നടി അവസരം നിഷേധിച്ചു.

ഇത്ര സെലക്ടീവ് ആയിട്ടും എന്തുകൊണ്ടാണ് ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതെന്നും ഒരുകൂട്ടം പ്രേക്ഷകർ ചോദിക്കുന്നു. സൗത്ത് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന ആർ‌സി 15ൽ രാം ചരണിനൊപ്പം ഒരു വേഷം ചെയ്യാൻ രശ്മിക മന്ദനയെ അണിയറപ്രവർത്തകർ‌ സമീപിച്ചിരുന്നു. എന്നാൽ അവർ അത് നിരസിച്ചതോടെ കിയാര അധ്വാനിയുടെ സമീപിക്കാൻ അണിയറപ്രവർത്തകർ നിർബന്ധിതരാവുകയായിരുന്നു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കാര്യമായൊന്നും കരിയറിൽ സംഭവിച്ചട്ടില്ലെങ്കിലും ഭാഗ്യ നായികയാണ് രശ്മിക. തൊട്ടതെല്ലാം പൊന്നാക്കാൻ രശ്മികയ്ക്ക് സാധിച്ചു. 2016 ലാണ് രശ്മിക തന്റെ കരിയർ തുടങ്ങുന്നത്. കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെയായിരുന്നു തുടക്കം. ആ വർഷം കന്നഡയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു അത്. അരങ്ങേറ്റം ഗംഭീരമാക്കിയ രശ്മിക അത്തവണത്തെ സൈമ പുരസ്കാരവും നേടി. 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top