latest news
ഏട്ടന്‍ അങ്ങനെയൊക്കെ പറയുന്നത് അസൂയ കൊണ്ടാണ്: ധ്യാന്‍
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.
പലപ്പോഴും ധ്യാനിന്റെ കളകളില്‍ പൊടിപ്പും തൊങ്ങലും ഉണ്ടെന്ന് വിനീത് പറയാറുണ്ട്. ഇപ്പോള്‍ അതിന് മറുപടി നല്‍കിയിരിക്കുകയാണ് ധ്യാന്‍. ഏട്ടന്‍ അങ്ങനെ പറയുന്നത് അസൂയ കൊണ്ടാണ്. അച്ഛന്‍ പോലും ഇപ്പോള്‍ തന്റെ ആരാധകനാണെന്നും താരം പറയുന്നു.