Connect with us

Screenima

latest news

ആ സംഭവത്തിന് ശേഷം ഞാനും വിശ്വാസിയായി: വിജയരാഘവന്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിജയരാഘവന്‍. നായക വേഷം മുതല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്ത് അദ്ദേഹം മലയാളികളുടെ ഇടയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കി എടുത്തു.

അച്ഛന്‍ എന്‍ എന്‍ പിള്ളയുടെ നാടക കലാസമിതിയിലൂടെ അദ്ദേഹം ചെറുപ്പത്തില്‍ നാടകത്തില്‍ എത്തി. കപലിക സിനിമയാക്കിയപ്പോള്‍ അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 22വയസില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ 31ആം വയസില്‍ നായകനായി.

ഇപ്പോള്‍ താന്‍ വിശ്വാസിയായതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് വിജയരാഘവന്‍. അമ്മയുടെ മരണം തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും അതിന് ശേഷമാണ് താന്‍ ഈശ്വര വിശ്വാസിയായിത്തീര്‍ന്നതെന്നും അദ്ദേഹം പറയുന്നു.

Continue Reading
To Top