Connect with us

Screenima

Shwetha Menon

latest news

കൂടുതല്‍ സുന്ദരിയായി ശ്വേത മേനോന്‍; ചിത്രങ്ങള്‍

പുതിയ ചിത്രങ്ങളുമായി ശ്വേത മേനോന്‍. തടി കുറഞ്ഞ് കൂടുതല്‍ സ്ലിം ആയാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കെന്നാണ് ആരാധകരുടെ കമന്റ്.

മലയാളത്തില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും ശ്വേത മേനോന്‍ സജീവ സാന്നിധ്യമാണ്. അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.

Continue Reading
To Top