Connect with us

Screenima

Shamna Kkasim

latest news

ഷംന കാസിമിന് ആണ്‍കുഞ്ഞ് പിറന്നു

മലയാളികളുടെ പ്രിയതാരം ഷംന കാസിം അമ്മയായി. ദുബായിലെ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് ഷംന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് ആയിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ഷംന അറിയിച്ചത്. ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്റെ ചിത്രങ്ങളും ഷംന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളി. ദുബായില്‍ വെച്ച് കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഷംനയുടെ നിക്കാഹ് നടന്നത്. അതിനുശേഷം ഷംനയും ഷാനിദും ലിവിങ് ടുഗെദര്‍ ആയിരുന്നു.
ഒരാഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടുക

Continue Reading
To Top