latest news
ഇന്ത്യന്‍ 2 വില്‍ നിര്‍ണായക വേഷം അവതരിപ്പിക്കാന്‍ കാളിദാസ് ജയറാം
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വില്‍ കാളിദാസ് ജയറാമും നിര്‍ണായക വേഷത്തിലെത്തും. തായ് വാനിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. പുതിയ ഷെഡ്യൂളില്‍ നടന് കാളിദാസ് ജയറാമും ജോയിന്‍ ചെയ്തിരിക്കുകയാണ്. ശങ്കറും കാളിദാസും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
നേരത്തെ ‘മീന്‍ കുഴമ്പും മണ്ണ് പാനയും’, ‘വിക്രം’, എന്നീ ചിത്രങ്ങളില്‍ കമല്‍ ഹാസനും കാളിദാസും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിക്രമില്‍ കമലിന്റെ മകനായാണ് നടന് അഭിനയിച്ചത്. കാളിദാസ് നായകനായ മീന്‍ കുഴമ്പും മണ്ണ് പാനയില്‍ അതിഥി വേഷത്തിലാണ് കമല്‍ ഹാസന് എത്തിയത്.

അതേസമയം ഇന്ത്യന്‍ 2-വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ആക്ഷന്‍ സീക്വന്‍സുകളാണ് തായ്വാന് ഷെഡ്യൂളില്‍ ചിത്രീകരിക്കുക. ഇതായിരിക്കും സിനിമയുടെ അവസാന ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ സിനിമ പൂര്‍ത്തിയാകും എന്നാണ് ശങ്കര്‍ പറഞ്ഞത്.
