Connect with us

Screenima

latest news

ബോഡിഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് താന്‍ നേരിടുന്നത്: ഹണി റോസ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

ഇപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ നേരിടുന്ന വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ഓരോ ചടങ്ങിന് പോകുമ്പോഴും എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അതിന് അവകാശമുണ്ട്. എന്നാല്‍ ബോഡിഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് താന്‍ നേരിടുന്നത് എന്നും താരം പറയുന്നു.

Continue Reading
To Top