latest news
കിടിലന്‍ ചിത്രങ്ങളുമായി നിത്യ മേനോന്
ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിത്യ മേനോന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

Nithya Menen
1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോന് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കില്‍ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയില്‍ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോന് പ്രകടനം കാഴ്ച വച്ചു.

Nithya Menen
തെലുങ്കില്‍ മോഡലൈണ്ടി, തമിഴില്‍ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങള്‍. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യന്‍ ഭാഷകളിലും കൂടുതല്‍ ആരാധകരെ നേടാന്‍ നിത്യ മേനോനു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
