എന്റെ ശരീരം എന്റെ അവകാശമാണ്: വരലക്ഷ്മി ശരത് കുമാര്‍

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ.

മമ്മൂട്ടി നായകനായ ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാറാണ് വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചത്.

വളരെ ബോള്‍ഡ് ആയ വരലക്ഷ്മിയുടെ വില്ലത്തി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിലെ തുടക്ക കാലത്ത് തന്റെ ശരീരത്തിന്റെ വണ്ണത്തിന്റെ പേരില്‍ പല വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടി താരം വണ്ണം കുറച്ചിരിക്കുകയാണ്.

എന്നാല്‍ തനിക്ക് നേരെയുള്ള പരിഹാസങ്ങള്‍ക്ക് താരം കൃത്യമായ മറുപടിയും നല്‍കുന്നുണ്ട്.

എന്റെ ശരീരം എന്റെ അവകാശം എന്നായിരുന്നു നടിയുടെ മറുപടി.

‘നടിയായാല്‍ ഇങ്ങനെ ഇരിക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ല എന്നും താരം പറയുന്നു.

screenima.com

or visit us at

Like & Share