latest news
അസുഖം ഭേദമായി വരുന്നു; എല്ലാവര്ക്കും നന്ദി അറിയിച്ച് മിഥുന് രമേശ്
														Published on 
														
													
												നടനും അവതാരകനുമായ മിഥുന് രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുഖത്തിനു താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പള്‍സി എന്ന രോഗം ബാധിച്ചാണ് മിഥുന് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഇപ്പോള്‍ തന്റെ അസുഖം ഭേദമായി വരുന്നതായണ് താരം അറിയിച്ചത്. എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
View this post on Instagram
ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട് എന്നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് മിഥുന് പറഞ്ഞത്.
 
											
																			
