Connect with us

Screenima

latest news

ഈ ലോകത്ത് കടപ്പാടുള്ളത് രണ്ടുപേരോടാണ്: സലിം കുമാര്‍

കോമഡിയിലൂടെ വേദികള്‍ കീഴടക്കി സിനിമയില്‍ എത്തിയ താരമാണ് സലിം കുമാര്‍.. സലിംകുമാര്‍ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിന്‍ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു.

 

View this post on Instagram

 

A post shared by Salim Kumar (@salimkumar_actor)


ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും, 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു.

 

View this post on Instagram

 

A post shared by Salim Kumar (@salimkumar_actor)


ഇപ്പോള്‍ തന്റെ ഭാര്യയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. എനിക്ക് ഈ ലോകത്ത് കടപ്പാടുള്ളത് രണ്ട് സ്ത്രീകളോടാണ്. അതിലൊന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. എന്റെ എല്ലാവിധ ഐശ്വര്യങ്ങള്‍ക്കും കാരണം ഇവര്‍ രണ്ടു പേരുമാണ്. ഇപ്പോള്‍ എന്റെ ആഗ്രഹം ഞാന്‍ മരിച്ചിട്ടേ എന്റെ ഭാര്യ മരിക്കാവൂ എന്നാണ്. അവളില്ലാതെ എനിക്കൊരു നിമിഷം പോലും ഇപ്പോള്‍ ജീവിക്കാന്‍ കഴിയില്ല എന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top