latest news
എന്നെ വിവാഹം കഴിക്കാന്‍ ആയാള്‍ പിറകെ നടന്നു: അശ്വതി ശ്രീകാന്ത്
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.
റെഡ് എഫ്എം 93.5 ലൂടെയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യകാല സുഹൃത്തായ ശ്രീകാന്തിനെ 2012 ല്‍ അശ്വതി വിവാഹം കഴിച്ചു.

Aswathy Sreekanth
ഇപ്പോള്‍ ഒരു ആരാധകന്റെ ശല്യത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. റേഡിയോയില്‍ വര്‍ക്ക് ചെയ്ത കാലത്തായിരുന്നു ഇത്. നിരന്തരം ഫോണില്‍ വിളിക്കും. എന്നിട്ട് വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെടും. ഞാന്‍ എന്റെ ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ് കുറേ വര്‍ഷങ്ങളായി, ഞാന്‍ കല്യാണം കഴിച്ചോളാം എന്നുമാണ് അയാള്‍ പറഞ്ഞിരുന്നത് എന്നും അശ്വതി പറയുന്നു.

Aswathy
