latest news
വിവാഹം കഴിക്കുമ്പോള്‍ പുരുഷന്മാര്ക്കും ബുദ്ധിമുട്ടുണ്ടാകും: നവ്യ നായര്‍
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. സ്ത്രീക്ക് മാത്രമല്ല പുരുഷന്മാര്ക്കും കല്യാണം കഴിയുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. സ്നേഹത്തോടെ ഇരിക്കേണ്ട ഒന്നാണ് കുടുംബം എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.