സീരിയലുകള്‍ ഭയങ്കര ടോക്‌സിക്കാണ്: ഗൗതമി നായര്‍

മലയാളം സീരിയലുകള്‍ക്കെതിരെ നടി ഗൗതമി നായര്‍.

സീരിയലുകളും ടിവി ഷോകളും വളരെ മോശമാണെന്ന് താരം പറഞ്ഞു.

 സീരിയലുകളില്‍ കാണുന്ന പല കാര്യങ്ങളുമാണ് പിന്നീട് ജീവിതത്തില്‍ പകര്‍ത്തുന്നതെന്നും കുട്ടികളെ പോലും അത് സ്വാധീനിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ നിത്യയെ കാണുന്നത്.

‘സീരിയലില്‍ കാണുന്ന കാര്യങ്ങളാണ് പിന്നീട് ജീവിതത്തില്‍ നമ്മള്‍ പകര്‍ത്തുന്നത്. വേറെ എത്ര വിഷയങ്ങളുണ്ട് ഇവര്‍ക്കൊക്കെ.

എന്നിട്ടും ഈ പെണ്ണ് കറുത്തതാണ്, ഈ പെണ്ണ് വെളുത്തതാണ്, വിവാഹേതര ബന്ധങ്ങള്‍ അങ്ങനെയുള്ള വിഷയങ്ങള്‍ മാത്രമല്ല.

ഈയടുത്ത് ഒരു സീരിയല്‍ ഞാന്‍ കണ്ടു. ഞെട്ടിപ്പോയി ! ഇക്കാലത്തും ഇങ്ങനെയുള്ള സീരിയലുകള്‍ ഉണ്ടല്ലോ.

 സിനിമയ്ക്ക് സെന്‍സറിങ് ഉണ്ട്. എന്തുകൊണ്ടാണ് സീരിയലുകള്‍ക്കും ടിവി ഷോകള്‍ക്കും ഇങ്ങനെയൊരു സെന്‍സറിങ് ഇല്ലാത്തത്.

 മാത്രമല്ല മുതിര്‍ന്നവര്‍ ഇതൊക്കെ കാണുമ്പോള്‍ കുട്ടികളും വീട്ടിലിരുന്ന് ഇത് കാണും.

 അവരുടെ മനസ്സില്‍ കുഞ്ഞിലേ മുതല്‍ ഇതൊക്കെ പതിയും,’ ഗൗതമി പറഞ്ഞു.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

ഡയമണ്ട് നെക്ലേസിലും മികച്ച കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

screenima.com

or visit us at

Like & Share