ഞാന്‍ നിയമപുസ്‌കത്തിന്റെ വഴിയെ അല്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംയുക്ത

ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നടി സംയുക്ത. വെള്ള സാരിയില്‍ ഗ്ലാമറസായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.

ചിത്രങ്ങള്‍ക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

‘ ഞാന്‍ നിയമപുസ്തകം അനുസരിച്ച് പോകുന്നില്ല. ഞാന്‍ ഹൃദയത്തിലൂടെയാണ് പോകുന്നത്,

തലയിലൂടെയല്ല’ സംയുക്ത കുറിച്ചു.

മലയാളം സിനിമകളുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ക്ക് സംയുക്ത എത്തുന്നില്ലെന്ന് പരക്കെ താരത്തിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 അതിനിടയിലാണ് താരത്തിന്റെ ഈ വാക്കുകള്‍.

ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്. പേരിനൊപ്പമുള്ള മേനോന്‍ താരം വേണ്ടെന്നുവച്ചു.

സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

 പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

screenima.com

or visit us at

Like & Share