അധികം വേദന സഹിക്കാതെ ചേച്ചി പൊക്കോട്ടെ എന്ന് പ്രാര്‍ത്ഥിച്ചു; രാത്രി മുഴുവന്‍ കാളിദാസ് കരയുകയായിരുന്നെന്ന് ജയറാം

കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് മലയാള സിനിമാലോകം.

രോഗബാധിതയായി ചികിത്സയിലായിരുന്ന സമയത്ത് ചേച്ചി ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നെന്ന് നടന്‍ ജയറാം പറഞ്ഞു.

എന്നാല്‍, അസുഖം കൂടുതലാണെന്നും തിരിച്ചുവരവ് അസാധ്യമാണെന്നും അറിഞ്ഞപ്പോള്‍ ഇനിയും അധികം വേദന സഹിക്കാതെ ചേച്ചി പോകണേ എന്ന പ്രാര്‍ത്ഥനയായിരുന്നു

ഈ വിടവ് എങ്ങനെയാണ് നികത്തുകയെന്ന് പറയാന്‍ സാധിക്കില്ലെന്നും ജയറാം പറഞ്ഞു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കാളിദാസ് സിനിമയിലെത്തിയത്.

അപ്പോള്‍ കണ്ണനെ (കാളിദാസ്) ഈ കഥാപാത്രം ചെയ്യിപ്പിച്ചൂടെ എന്ന് സത്യന്‍ അന്തിക്കാടിനോട് ചോദിച്ചത് കെപിഎസി ലളിതയാണ്.

ലളിത ചേച്ചിയുടെ മരണവാര്‍ത്ത അറിഞ്ഞ ശേഷം രാത്രിയൊക്കെ കണ്ണന്‍ (കാളിദാസ്) വീട്ടില്‍ ഇരുന്ന് കരയുകയായിരുന്നെന്നും ജയറാം കൂട്ടിച്ചേര്‍ത്തു

screenima.com

or visit us at

Like & Subscribe!