
latest news
ശരീരത്തിന്റെ 70 ശതമാനം വെള്ളപ്പാണ്ടായിരുന്നു; അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ തകര്‍ന്ന് പോയതായി മംമ്ത
മയുഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത മോഹന്‍ദാസ്. അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിര്‍മ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

Mamta Mohandas
സിനിമയിലെന്നതുപോലെ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന താരം, തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളും സാധാരണ ജീവിത കാഴ്ചകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ തന്റെ അസുഖത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മംമ്ത. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി എന്നുമാണ് താരം പറഞ്ഞത്.
