പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രജിഷ വിജയന്.
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്.
ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം നേടിയ രജിഷ മനസ്സിനക്കരെ,
സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായിരുന്നു.
ഇപ്പോള്‍ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ വര്‍ഷം നടത്തിയ ജര്‍മനി യാത്രയില്‍ നിന്നുള്ള വിഡിയോയാണ് താരം പങ്കുവെച്ചത്.
ലൈലാക് പൂക്കള്‍ നിറഞ്ഞ ചെറിയ കുറ്റിക്കാടുകള്‍ക്കിടയിലൂടെ നടന്ന്,
വിശാലമായ ഒരു പുല്മേട്ടില് എത്തുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്.
or visit us at