Connect with us

Screenima

Christopher

latest news

കുറച്ചധികം ദിവസം തിയറ്ററുകളില്‍ ഉണ്ടാകും; ക്രിസ്റ്റഫറിനെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തുകയാണ്. ക്രിസ്റ്റഫറിനെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ് മമ്മൂട്ടി. ക്രിസ്റ്റഫര്‍ കുറച്ചധികം ദിവസം തിയറ്ററുകളില്‍ കാണുമെന്നാണ് മമ്മൂട്ടി പ്രൊമോഷനിടെ പറഞ്ഞത്.

‘ ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തുകയാണ്. സിനിമ ആദ്യ ദിവസം തന്നെ തിയറ്ററുകളില്‍ പോയി കാണണമെന്നില്ല. ഇത് കുറച്ചധികം ദിവസം തിയറ്ററുകളില്‍ കാണും. ഒന്‍പതാം തിയതി കണ്ട ശേഷം പിന്നെ വീണ്ടും കാണാം,’ മമ്മൂട്ടി പറഞ്ഞു.

Mammootty

Mammootty

മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. ഉദയകൃഷ്ണയാണ് തിരക്കഥ.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top