വസ്ത്രത്തിന്റെ പേരില്‍ ബന്ധുക്കളുടെ അര്‍ത്ഥം വെച്ചുള്ള സംസാരം ഉണ്ടായിട്ടുണ്ട്: മാളവിക
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്.
1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം.
മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.
മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്.
പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്മാന് ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്.
മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.
ഇപ്പോള്‍ വസ്ത്രധാരണത്തെക്കുറിച്ചാണ് താരം പറയുന്നത്.
ധരിക്കുന്ന വസ്ത്രം വെച്ച് എന്നെ ആളുകള്‍ ജഡ്!ജ് ചെയ്തിട്ടുണ്ടെന്നും മാളവിക പറയുന്നു.
എന്നെ അധികം അത് ബാധിക്കാറില്ല.
പക്ഷെ ബന്ധുക്കളൊക്കെ പറയുമ്പോള്‍ മോശമായി തോന്നാറില്ല, പക്ഷെ അവര്‍ അര്‍ത്ഥം വെച്ചതാണെന്ന് നമുക്ക് മനസ്സിലാവും എന്നുമാണ് മാളവിക പറഞ്ഞത്.