ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അനുപമ പരമേശ്വരന്റെ പ്രായം അറിയുമോ?

ഒറ്റ പാട്ടിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത കിട്ടിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ ‘ആലുവ പുഴയുടെ തീരത്ത്’ എന്ന പാട്ടിലൂടെയാണ് അനുപമ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. പിന്നീട് ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി.

മലയാളത്തിനു പുറത്തും അനുപമ ശ്രദ്ധിക്കപ്പെട്ടു. അനുപമയുടെ തെലുങ്ക് ചിത്രം ‘റൗഡി ബോയ്‌സ്’ റിലീസ് കാത്തിരിക്കുകയാണ്. ലക്ഷങ്ങളാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ അനുപമ വാങ്ങുന്നത്.

അനുപമയുടെ ജന്മദിനമാണ് ഇന്ന്. 1996 ഫെബ്രുവരി 18 നാണ് അനുപമ ജനിച്ചത്. തന്റെ 26-ാം ജന്മദിനമാണ് അനുപമ ഇന്ന് ആഘോഷിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ അനുപമ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

കോട്ടയം സി.എം.എസ്. കോളേജില്‍ ബി.എ.ലിറ്റെറേച്ചര്‍ കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം അനുപമ പഠിച്ചിട്ടുണ്ട്.

 അനുപമ പരമേശ്വരന്റെ 

screenima.com

Like & Subscribe!