Connect with us

Screenima

Mohanlal

Reviews

പ്രവചനീയമായ കഥ, ശരാശരിയിലൊതുങ്ങി എലോണ്‍; റിവ്യു

ഒരിക്കലും തിയറ്റര്‍ റിലീസ് അര്‍ഹിക്കാത്ത ചിത്രമാണ് മോഹന്‍ലാലിന്റെ എലോണ്‍. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന് വേണ്ടി തയ്യാറാക്കിയ എലോണ്‍ എന്തിനാണ് തിയറ്ററുകളിലെത്തിച്ചതെന്ന് സിനിമ കണ്ട ഏതൊരു പ്രേക്ഷകനും തോന്നിപ്പോകും. വളരെ പരിചതമായ കഥാഗതിയാണ് ചിത്രത്തിന്റേത്. അവതരണശൈലിയില്‍ സംവിധായകന്‍ ഷാജി കൈലാസ് ഒട്ടും മുന്നോട്ടു വന്നിട്ടുമില്ല.

മോഹന്‍ലാല്‍ ഓഫ് സ്‌ക്രീനില്‍ പറയുന്ന ഫിലോസിഫക്കല്‍ ഡയലോഗുകളാണ് എലോണിലെ കാളിദാസന്‍ എന്ന കഥാപാത്രം പലപ്പോഴും പറയുന്നത്. അസ്വാഭാവികത മുഴച്ചുനില്‍ക്കുന്ന മോഹന്‍ലാലിന്റെ അഭിനയം ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ഫാക്ടറുകളില്‍ ഒന്നാണ്.

Mohanlal in Alone

Mohanlal in Alone

കോവിഡ് സമയത്ത് നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയിലെ ഫ്‌ളാറ്റില്‍ അകപ്പെട്ട് പോകുന്ന കാളിദാസന്‍ എന്ന കഥാപാത്രം. കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ പുറത്തുള്ള ആരുമായും സമ്പര്‍ക്കം പുലര്‍ത്താന്‍ കാളിദാസന് സാധിക്കുന്നില്ല. കാളിദാസന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നടക്കുന്ന നാടകീയ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഒരിക്കല്‍ പോലും മികച്ചൊരു ത്രില്ലര്‍ അനുഭവം നല്‍കാന്‍ എലോണിന് സാധിക്കുന്നില്ല. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ആണെങ്കില്‍ ഒരുതവണ കണ്ട് മറക്കാവുന്ന ശരാശരി സിനിമാ അനുഭവം മാത്രമാണ് എലോണ്‍.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top