വേഗം കരയും, അതുപോലെ ദേഷ്യപ്പെടും; മമ്മൂട്ടിക്ക് ഇങ്ങനെ ചില സ്വഭാവ സവിശേഷതകളുണ്ട്

ഉള്ളില്‍  തോന്നുന്ന കാര്യങ്ങള്‍ അതേപടി പുറത്ത് കാണിക്കുന്ന നടനാണ് മമ്മൂട്ടിയെന്ന് മലയാളികള്‍ക്ക് എല്ലാം അറിയാം. 

ദേഷ്യം വന്നാല്‍ അദ്ദേഹം ദേഷ്യം പ്രകടിപ്പിക്കും, സങ്കടം വന്നാല്‍ സങ്കടവും സന്തോഷം വന്നാല്‍ സന്തോഷവും. 

സിനിമ  കണ്ടാല്‍ പോലും കരച്ചില്‍ വരുന്ന ആളാണ് താനെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

മറ്റൊരാള്‍  കരയുന്നത് കണ്ടാല്‍ ഞാന്‍ കരഞ്ഞുപോകും. സിനിമ കണ്ടാലും കരയും. സിനിമയാണ്, അഭിനയമാണ് എന്നൊക്കെ അറിയാം. 

മനസില്‍ ഒന്ന് വച്ചുകൊണ്ട് പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കാന്‍ തനിക്കറിയില്ലെന്നാണ് മമ്മൂട്ടി പറയുന്നത്.

അതുപോലെ തന്നെ ദേഷ്യം തണുക്കുകയും ചെയ്യും.  താന്‍ ആരേയും ഇതുവരെ അടിച്ചിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.

Like & Subscribe!

or visit us at

screenima.com