വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്.
ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
ബോഡി ഫിറ്റ്നെസിന് ഏറെ പ്രാധാന്യം നല്കുന്ന താരമാണ് മംമ്ത.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ഈയടുത്ത് മംമ്ത രംഗത്തെത്തിയിരുന്നു.
വീണ്ടും ക്യാന്‍സര്‍ ബാധിതയാണെന്നും ആരോഗ്യനില മോശമാണ് എന്ന തരത്തിലുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ക്കകള്‍ തെറ്റാണ് എന്നാണ് മംമ്ത വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരം വ്യാജ വാര്‍ത്തയുമായി ബന്ധപ്പെട്ട് തനിക്ക് മെസേജുകളും ഫാന്‍സ് ഇമെയിലുകളും ലഭിക്കുന്നുണ്ടെന്നും മംമ്ത പറഞ്ഞു.