
Gossips
മമ്മൂട്ടിയുടെ സിനിമ ആയതിനാല്‍ എടച്ചേന കുങ്കനായി അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് സുരേഷ് ഗോപി; പകരം ശരത് കുമാര്‍ ആ വേഷം ചെയ്തു
സുരേഷ് ഗോപി തന്റെ കരിയറില്‍ വേണ്ടന്നുവച്ച മികച്ച കഥാപാത്രമായിരുന്നു കേരളവര്‍മ്മ പഴശ്ശിരാജയിലെ എടച്ചേന കുങ്കന്. മലയാളത്തിലെ എക്കാലത്തേയും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നാണ് പഴശ്ശിരാജ. മമ്മൂട്ടിയാണ് കേരളവര്‍മ്മ പഴശ്ശിരാജയായി അഭിനയിച്ചത്. പഴശ്ശി തമ്പുരാന്റെ വലംകൈ ആയിരുന്നു സിനിമയില്‍ എടച്ചേന കുങ്കന്. തെന്നിന്ത്യന്‍ താരം ശരത് കുമാര്‍ ആണ് പഴശ്ശിരാജയില്‍ എടച്ചേന കുങ്കനായി അഭിനയിച്ചത്.
എടച്ചേന കുങ്കന് എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം ആലോചിച്ചത് സുരേഷ് ഗോപിയെയാണ്. തിരക്കഥാകൃത്ത് എം.ടി.വാസുദേവന്‍ നായരും സംവിധായകന് ഹരിഹരനും കുങ്കനായി സുരേഷ് ഗോപിയെ മനസില്‍ കണ്ടു. എന്നാല്‍, ഈ കഥാപാത്രത്തോട് സുരേഷ് ഗോപി ‘നോ’ പറഞ്ഞു.

Suresh Gopi
മമ്മൂട്ടിയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് അന്ന് സുരേഷ് ഗോപി പഴശിരാജയോട് ‘നോ’ പറഞ്ഞത്. ആ സമയത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഒടുവില്‍ എടച്ചേന കുങ്കനായി അഭിനയിക്കാന്‍ സംവിധായകന് ഹരിഹരന് പ്രശസ്ത നടന് ശരത് കുമാറിനെ വിളിക്കുകയായിരുന്നു.
സുരേഷ് ഗോപിയെ പഴശിരാജയിലേക്ക് വിളിച്ചിരുന്നതായി ഹരിഹരനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ‘നോ’ പറഞ്ഞു. അതോടെ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. ആ കഥാപാത്രം ചെയ്തില്ലെങ്കില്‍ സുരേഷ് ഗോപിയുടെ കരിയറിലെ വലിയ നഷ്ടമാകും എന്നൊന്നും പറയില്ല. അദ്ദേഹത്തിനു അതിനും മികച്ച കഥാപാത്രങ്ങള്‍ ചിലപ്പോള്‍ കിട്ടുമായിരിക്കാം,’ എന്നാണ് ഹരിഹരന് വെളിപ്പെടുത്തിയത്.
